മാമാങ്കത്തില്‍ സ്ത്രൈണ ഭാവത്തില്‍ മമ്മൂക്ക! വൈറലായി പോസ്റ്റര്‍! കാണൂ

23

മമ്മൂട്ടി ആരാധകര്‍ ഏറെ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചരിത്ര സിനിമകളിലൊന്നാണ് മാമാങ്കം. ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂക്ക ചരിത്ര കഥാപാത്രമായി എത്തുന്ന ചിത്രം കൂടിയാണ് ഇത്. നവാഗതനായ സജീവ് പിള്ളയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ബിഗ് ബഡ്ജറ്റിലൊരുക്കുന്ന ചിത്രത്തില്‍ മമ്മൂക്കയുടെ പ്രകടനം തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ മംഗലാപുരത്ത് ആരംഭിച്ചിരുന്നു. മാമാങ്കത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂക്ക അഭിനയിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പുതിയൊരു ഫാന്‍ മേയ്ഡ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Advertisements

പഴശ്ശിരാജയ്ക്കു ശേഷമുളള മമ്മൂക്കയുടെ മാമാങ്കത്തിനായി ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. മമ്മൂട്ടി ചരിത്ര കഥാപാത്രങ്ങളായി എത്തിയ ചിത്രങ്ങള്‍ക്കെല്ലാം തന്നെയും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. വടക്കന്‍ വീരഗാഥ പോലുളള സിനിമകളിലെല്ലാം തന്നെ അദ്ദേഹത്തിന്റെ പ്രകടനം സിനിമാ പ്രേമികള്‍ കണ്ടതാണ്. മാമാങ്കത്തിലും മമ്മൂക്ക മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്നാണ് സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. അമ്പത് കോടി ബഡ്ജറ്റിലാണ് ചിത്രം അണിയിച്ചൊരുത്തുന്നതെന്നാണ് റിപ്പര്‍ട്ടുകള്‍ വന്നിരുന്നത്. മംഗലാപുരം പ്രധാന ലൊക്കേഷനായ മാമാങ്കം നാല് ഷെഡ്യൂളുകളിലായിട്ടാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രീകരിക്കുന്നത്.

12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തില്‍ ചാവേറായാണ് മമ്മൂട്ടി എത്തുന്നത്. നാല് വ്യത്യസ്ഥ ഗെറ്റപ്പുകളിലായിട്ടാകും സിനിമയില്‍ നടന്‍ പ്രത്യക്ഷപ്പെടുക. കര്‍ഷകനായും സ്‌ത്രൈണ ഭാവമുളളതുമായ വേഷങ്ങളുമടങ്ങിയ നാല് ഗെറ്റപ്പുകളിലാണ് മമ്മൂക്കയെത്തുന്നത്. ബോളിവുഡ് നടി പ്രാചി ദേശായി ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രാചിയടക്കം അഞ്ചു നായികമാരാണ് ചിത്രത്തിലുളളത്. തമിഴ് നടന്‍ അരവിന്ദ് സ്വാമിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സംഘടന രംഗങ്ങള്‍ക്ക് എറെ പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രം കൂടിയാണ് മാമാങ്കം. കളരിപ്പയറ്റടക്കുമുളള ആയോധന കലകള്‍ ഉള്‍പ്പെടുത്തിയുളള സംഘട്ടന രംഗങ്ങള്‍ ചിത്രത്തിന്റെതായി ഉണ്ടാവുമെന്നാണ് അറിയുന്നത്. ആക്ഷനു പുറമെ വിഷ്വല്‍ എഫക്ട്‌സിനും വളരെയധികം പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കുന്നത്. മഗധീര, ബാഹുബലി, ഈച്ച തുടങ്ങിയ സിനിമകള്‍ക്ക് വിഎഫ്ക്‌സ് ഒരുക്കിയ ടീമാണ് മാമാങ്കത്തിനും ഈ വിഭാഗം കൈകാര്യം ചെയ്യുന്നത്. തായ്‌ലന്‍ഡില്‍ നിന്നുളള ജെയ്ക്ക് സറ്റന്‍ഡ്‌സാണ് ചിത്രത്തിന് വേണ്ടി ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത്.

മാമാങ്കത്തില്‍ മമ്മൂക്കയുടെ ലുക്ക് ഇത്തരത്തിലാണെന്ന് കാണിച്ച് നിരവധി ഫാന്‍ മേയ്ഡ് പോസ്റ്ററുകള്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. മമ്മൂക്കയുടെ പഴയ സിനിമകളില്‍ നിന്നുളള ചിത്രങ്ങളെടുത്താണ് ആരാധകര്‍ പോസ്റ്ററുകള്‍ ഉണ്ടാക്കിയിരുന്നത്. ചിത്രത്തിന്റെ പോസ്റ്ററിനും ടീസറിനുമായി എല്ലാവരും ആകാംക്ഷകളോടയാണ് കാത്തിരിക്കുന്നത്. മമ്മൂക്ക തികച്ചും വ്യത്യസ്ഥമായൊരു രൂപത്തിലായിരിക്കും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയെന്നാണ് അറിയുന്നത്. സിനിമാ പ്രേമികള്‍ക്കെല്ലാം ഒരു പുതിയ ദൃശ്യാനുഭവം സമ്മാനിച്ചുകൊണ്ടായിരിക്കും മാമാങ്കം എത്തുകായെന്നാണ് അറിയുന്നത്.

മാമാങ്കത്തിന്റെതാണെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയ പുതിയ ഫാന്‍ മേയ്ഡ് പോസ്റ്റര്‍ വൈറലായിരിക്കുകയാണ്. മമ്മൂക്കയുടെ സ്‌ത്രൈണ ഭാവത്തിലുളള ലുക്കാണ് ഫാന്‍ മേയ്ഡ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. മാമാങ്കത്തിലെ മമ്മൂക്കയുടെ നാല് വ്യത്യസ്ഥ ഗെറ്റപ്പുകളില്‍ പ്രധാനപ്പെട്ടയൊന്നാണ് സ്‌ത്രൈണ ഭാവത്തിലുളള കഥാപാത്രം. ചിത്രത്തില്‍ മുപ്പത്തി അഞ്ച് മിനിറ്റോളം ഈ കഥാപാത്രമായിട്ടാകും മമ്മൂക്ക എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുതിയ ഫാന്‍ മേയ്ഡ് പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.

Advertisement