ഇറങ്ങുന്ന പടങ്ങളെല്ലാം ബംബര്‍ ഹിറ്റ്‌; മമ്മൂട്ടിയുടെ പ്രൊഡ്യൂസേഴ്സ് ഹാപ്പിയാണ്, അതിലാണല്ലോ കാര്യം!

22

കഴിഞ്ഞ ദിവസം ‘മധുരരാജ’യുടെ സെറ്റില്‍ ഒരു ആഘോഷമുണ്ടായിരുന്നു. അത് ‘പേരന്‍‌പ്’ എന്ന ചിത്രത്തിന്‍റെ വിജയാഘോഷമായിരുന്നു.

പേരന്‍‌പ് നിര്‍മ്മിച്ച പി എല്‍ തേനപ്പന്‍ മധുരരാജയുടെ ലൊക്കേഷന്‍ സന്ദര്‍ശിച്ചാണ് സന്തോഷം പങ്കുവച്ചത്. സാക്ഷാല്‍ മമ്മൂട്ടിയെ കാണുകയും തന്‍റെ സന്തോഷം പങ്കുവയ്ക്കുകയുമായിരുന്നു തേനപ്പന്‍റെ ലക്‍ഷ്യം.

Advertisements

അപ്പോള്‍ തന്നെ സംവിധായകന്‍ വൈശാഖ് ഒരു കേക്ക് കട്ടിംഗ് പ്ലാന്‍ ചെയ്തു. അങ്ങനെ എല്ലാവരും ചേര്‍ന്ന് പേരന്‍‌പിന് ലഭിച്ച സ്വീകാര്യത ആഘോഷമാക്കി. സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെ ഉണ്ടായ ഏറ്റവും മികച്ച സിനിമയാണ് പേരന്‍‌പ്.

റാം എന്ന സംവിധായകന്‍റെ മനസില്‍ വിരിഞ്ഞ അമുദവന്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടി എന്ന നടന്‍ അല്ലായിരുന്നെങ്കില്‍ ഇത്രയും ഗംഭീരമാക്കില്ലായിരുന്നു എന്ന് നിര്‍മ്മാതാവിന് നന്നായറിയാം. അതുകൊണ്ടാണ് അദ്ദേഹം മമ്മൂട്ടിയെ തേടി ലൊക്കേഷനിലെത്തിയത്.

അല്ലെങ്കിലും, എല്ലാ നിര്‍മ്മാതാക്കളുടെയും പ്രിയപ്പെട്ട നായകനാണ് മമ്മൂട്ടി. ഒരു സിനിമ വിജയിച്ചാലും ഇല്ലെങ്കിലും നിര്‍മ്മാതാക്കള്‍ എപ്പോഴും മമ്മൂട്ടിയോട് ചേര്‍ന്നുനില്‍ക്കുന്നു. കാരണം, സിനിമ പരാജയപ്പെട്ടെങ്കില്‍ അതിന്‍റെ കാരണം മമ്മൂട്ടിയല്ല എന്ന് നിര്‍മ്മാതാക്കള്‍ക്ക് അറിയാം. തന്‍റെ ജോലിയോട് 100 ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്താന്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിക്കുന്നു.

അതുകൊണ്ടുതന്നെ, മമ്മൂട്ടിയെ വച്ച്‌ സിനിമയെടുത്ത നിര്‍മ്മാതാക്കള്‍ മമ്മൂട്ടിയെ തന്നെ തങ്ങളുടെ തുടര്‍ന്നുള്ള സിനിമകളിലും അഭിനയിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. മലയാള സിനിമയിലെ മഹാനടന്‍റെ നാലുപതിറ്റാണ്ടുകാലത്തെ ചലച്ചിത്രസപര്യ വിജയകരമായി ഇന്നും തുടരുന്നതിന്‍റെ ഒരു പ്രധാന കാരണവും ഇതുതന്നെ.

Advertisement