പദ്മകുമാറിന് കീഴില്‍ മാമാങ്കത്തിന് മമ്മൂട്ടിയുടെ അറുപത് ദിവസങ്ങള്‍

13

ഏറെ വിവാദങ്ങള്‍ക്കും വിഴിപ്പലക്കുകള്‍ക്കും വഴിവെച്ച മാ​മാ​ങ്ക​ത്തി​ല്‍​ ​അ​ഭി​ന​യി​ക്കാ​ന്‍​ ​മ​മ്മൂ​ട്ടി​ 20​ന് ​കൊ​ച്ചി​യി​ലെ​ ​ലൊ​ക്കേ​ഷ​നി​ല്‍​ ​എ​ത്തും.​

അ​റു​പ​ത് ​ദി​വ​സം​ ​മ​മ്മൂ​ട്ടി​ ​ലൊ​ക്കേ​ഷ​നി​ലു​ണ്ടാ​വും.​ ​മ​മ്മൂ​ട്ടി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​സീ​നു​ക​ള്‍​ ​ഇ​തോ​ടെ​ ​പൂ​ര്‍​ത്തി​യാ​വും.​ ​എം ​പ​ദ്മ​കു​മാ​റാ​ണ് ഇപ്പോള്‍ മാമാങ്കത്തിന്റെ സംവിധായകന്‍.

Advertisements

നേ​ര​ത്തേ​ ​സ​ജീ​വ് ​പി​ള്ള​യാ​യി​രു​ന്നു​ ​സം​വി​ധാ​യ​ക​ന്‍.​ ​നി​ര്‍​മ്മാ​താ​വ് ​വേ​ണു​ ​കു​ന്ന​പ്പി​ള്ളി​യു​മാ​യു​ള്ള​ ​അ​ഭി​പ്രാ​യ​ ​വ്യാ​ത്യാ​സ​ത്തെ​ ​തു​ട​ര്‍​ന്ന് ​ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.​

ച​രി​ത്ര​ ​സി​നി​മ​യാ​യ​ ​മാ​മാ​ങ്കം​ ​മ​ല​യാ​ള​ത്തി​ലെ​ ​ഏ​റ്റ​വും​ ​ചെ​ല​വേ​റി​യ​ ​സി​നി​മ​ ​എ​ന്നാ​ണ് ​വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.​ ​ഉ​ണ്ണി​മു​കു​ന്ദ​നാ​ണ് ​മാ​മാ​ങ്ക​ത്തി​ലെ​ ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം.

ധ്രുവൻ എന്ന യുവനടനെയും സംവിധായകൻ അടക്കമുള്ള അണിയറ പ്രവർത്തകരെയും സിനിമയിൽനിന്ന‌് പുറത്താക്കിയതോടെയാണ‌് മാമാങ്കം വിവാദം പുറത്തറിഞ്ഞത‌്.

സിനിമാ ചിത്രീകരണം തുടങ്ങുന്നതിനുമുമ്പ് തിരക്കഥയെ വലിയ രീതിയിൽ പുകഴ്‌ത്തിയ നിർമാതാവ് വേണു കുന്നപ്പിള്ളി ഒരു ഘട്ടത്തിൽ തിരക്കഥയിൽ തിരുത്തൽ വേണമെന്ന് വാശിപിടിക്കാൻ തുടങ്ങിയിടത്താണ് തർക്കം തുടങ്ങുന്നതെന്ന‌് മുന്‍ സംവിധായകൻ സജീവ‌് പിള്ള പറയുന്നു.

മാമാങ്കം സിനിമയില്‍നിന്ന് പുറത്താക്കി, സംവിധായകന്‍ സജീവ് പിള്ളയ്ക്കെതിരെ മാനനഷ്ടകേസുമായി നിര്‍മാതാവ് രംഗത്ത് വന്നിരിക്കുകയാണ്.

സജീവ് പിള്ളയുടെ പരിചയക്കുറവും നിസ്സഹകരണവും തനിക്ക് 13 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. 30 ദിവസത്തിനുള്ളില്‍ തുക നല്‍കണമെന്നും ആവശ്യപ്പെട്ട് സജീവിന് വക്കീല്‍ നോട്ടീസും അയച്ചു. മാമാങ്കത്തിന്റെ സംവിധാന ചുമതല ഇപ്പോള്‍ പത്മകുമാറിനെയാണ് നിര്‍മാതാവ് ഏല്‍പിച്ചിരിക്കുന്നത്.

Advertisement