ഒടിയനില്‍ മമ്മൂട്ടി, ലൂസിഫറിലും മമ്മൂട്ടി, ടൊവീനോ ചിത്രം എന്റെ ഉമ്മാന്റെ പേരിലും മമ്മൂട്ടി; സര്‍വ്വം മമ്മൂട്ടി മയം!

18

ആരു വലിയ സിനിമകള്‍ ചെയ്താലും അവര്‍ ആഗ്രഹിക്കുന്ന ഒന്നുണ്ട്. മമ്മൂട്ടി എന്ന മഹാനടന്‍ ആ ചിത്രത്തിന്റെ ഭാഗമാകണം എന്ന്.

ഒടിയന്‍ പൂര്‍ത്തിയായപ്പോള്‍ മോഹന്‍ലാലും സംഘവും ആ ചിത്രത്തില്‍ മമ്മൂട്ടി നരേഷന്‍ നടത്തി. ലൂസിഫറിലും മമ്മൂട്ടിയുണ്ട്. ലൂസിഫറിന്റെ ടീസര്‍ റിലീസ് മമ്മൂട്ടി ചെയ്യും.

Advertisements

ടൊവീനോ ചിത്രം എന്റെ ഉമ്മാന്റെ പേരിനും മമ്മൂട്ടിയുടെ കൈപതിഞ്ഞിട്ടുണ്ട്. ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി. തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ചാണ് സിനിമയുടെ ടീമിന് മമ്മൂട്ടി തന്റെ ആശംസയറിയിച്ചത്.

ഒടിയന്‍ പൂര്‍ത്തിയായപ്പോള്‍ മോഹന്‍ലാലും സംഘവും ആ ചിത്രത്തില്‍ മമ്മൂട്ടിയുടെ സാന്നിധ്യം കൊതിച്ചു. അങ്ങനെയാണ് ചിത്രത്തിന്റെ നരേഷന്‍ മമ്മൂട്ടി നടത്തിയത്. ഒടിയനെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വിവരണത്തോടെയാണ് ആ സിനിമ തുടങ്ങുന്നത്.

ലൂസിഫര്‍ പൂര്‍ത്തിയായപ്പോള്‍ പൃഥ്വിരാജ് ആലോചിച്ചതും മമ്മൂട്ടിയെ എങ്ങനെ ഈ സിനിമയുടെ ഭാഗമാക്കാം എന്നാണ്. ഒടുവില്‍ അതിനൊരു വഴി കണ്ടെത്തി.

ലൂസിഫറിന്റെ ടീസര്‍ റിലീസ് മമ്മൂട്ടി ചെയ്യുക! അതെ, മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് ലൂസിഫറിന്റെ ടീസര്‍ പുറത്തുവിടും. അങ്ങനെ ലൂസിഫറിന്റെയും ഭാഗമാകുകയാണ് മെഗാസ്റ്റാര്‍.

മമ്മൂട്ടിയുടെ ആശംസയ്ക്ക് ടൊവീനോ തോമസ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ നന്ദിയും അറിയിച്ചു. ചിത്രത്തിന്റെ ടീസര്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് പുറത്തു വിട്ടത്.

നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ കഥയും സംവിധാനവും നിര്‍വഹിയ്ക്കുന്ന ചിത്രത്തില്‍ ഹമീദ് എന്ന കച്ചവടക്കാരനെയാണ് ടൊവിനോ അവതരിപ്പിക്കുക. ചിത്രത്തില്‍ ഉമ്മ ആയിഷയായി ഉര്‍വശി എത്തുന്നു.

Advertisement