തമിഴ്നാട്ടില്‍ ‘യാത്ര’യെ മലര്‍ത്തിയടിച്ച്‌ ‘പേരന്‍പ്’- മമ്മൂട്ടിയുടെ ജൈത്രയാത്ര, അമ്പരന്ന്‌ തമിഴ് ജനത

20

തമിഴ് ജനതയ്ക്ക് ഒരിക്കലും മറക്കാന്‍ ആകാത്ത ചിത്രമാണ് കമല്‍ ഹാസന്റെ ‘മഹാനദി’. ‘മഹാനദി’ എന്ന ചിത്രത്തില്‍ കമല്‍ഹാസന്‍റെ അഭിനയം കണ്ട് കണ്ണുനിറയാത്തവര്‍ ആരും തന്നെയുണ്ടാവില്ല. ക്ലാസ് സിനിമയ്ക്ക് വമ്ബന്‍ സ്വീകരണമാണ് അന്ന് തമിഴ് ജനത നല്‍കിയത്.

Advertisements

അതേ സ്വീകാര്യത തന്നെയാണ് ഇപ്പോഴവര്‍ മമ്മൂട്ടിക്കും നല്‍കുന്നത്. റാമിന്റെ പേരന്‍പിനെ കൈവിടാതെ ഇപ്പോഴും കാണാന്‍ ജനത്തിരക്ക് തന്നെയാണ് ചെന്നൈയില്‍. കാര്‍ത്തി നായകനായ ദേവ് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. വമ്ബന്‍ റിലീസ് ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്.

ഒപ്പം, മമ്മൂട്ടിയുടെ തന്നെ തെലുങ്ക് ചിത്രം ‘യാത്ര’യും തമിഴ്നാട്ടില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.
പേരന്‍പിനേക്കാളും തിയേറ്ററും ഷോയും യാത്രയ്ക്കും ദേവിനുമാണ്. എന്നിട്ട് കൂടി ചിത്രത്തെ കൈവിടാതെ മമ്മൂട്ടിയുടേയും സാധനയുടെയും ക്ലാസ് അഭിനയം വീണ്ടും കാണാന്‍ എത്തുന്നവരുണ്ട്.

കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് യാത്രയെ പെരന്‍പ് തോല്‍പ്പിച്ചിരിക്കുന്നു എന്നതാണ്. തെലുങ്ക് നാട്ടില്‍ ‘യാത്ര’ കളം‌നിറഞ്ഞ് കളിക്കുമ്ബോള്‍ തമിഴ്നാട്ടില്‍ തേരോട്ടം തുടരുന്നത് ‘പേരന്‍പ്’ ആണ്.

എല്ലാ കേന്ദ്രങ്ങളിലും ഈ രണ്ടു ചിത്രങ്ങള്‍ അഭൂതപൂര്‍വമായ വിജയമാണ് നേടുന്നത്. വൈ എസ് രാജശേഖരറെഡ്ഡി എന്ന അതികായനായ കോണ്‍ഗ്രസ് നേതാവിനെ അതിന്‍റെ എല്ലാ പ്രൌഢിയോടെയുമാണ് മമ്മൂട്ടി ഉള്‍ക്കൊണ്ട് അവതരിപ്പിച്ചിരിക്കുന്നത്. വൈ എസ് ആറിന്‍റെ മകന്‍ ജഗന്‍‌മോഹന്‍ റെഡ്ഡി തന്നെ മമ്മൂട്ടിയുടെ ഈ പകര്‍ന്നാട്ടത്തെ അഭിനന്ദിച്ച്‌ രംഗത്തെത്തി.

Advertisement