നടന്‍ മാധവന്‍ ആശുപത്രിയില്‍

15

തെന്നിന്ത്യന്‍ സൂപ്പര്‍താരം മാധവന്‍ ആശുപത്രിയില്‍. വലത്തേ തോളിന്റെ ശസ്ത്രക്രിയയുടെ ഭാഗമായാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. വലതു തോളിന് ശസ്ത്രക്രിയ കഴിഞ്ഞുവെന്നും വേഗം തന്നെ തിരിച്ചു വരുമെന്നും ആശുപത്രി കിടക്കയിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

Advertisements

അദ്ദേഹത്തിന്റെ വലത്തേ തോളിന് നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ബന്ധുക്കളും അറിയിച്ചിട്ടുണ്ട്. 2012ല്‍ ആര്യയ്ക്കൊപ്പം അഭിനയിച്ച വേട്ടൈ എന്ന ചിത്രത്തിന് ശേഷം 2016ലാണ് മാധവന്‍ തമിഴിലിലേക്ക് തിരിച്ചു വരുന്നത്. ഇടവേളയ്ക്ക് ശേഷം സിനിമയിലേക്കുള്ള രണ്ടാം വരവില്‍ ശക്തമായ തിരിച്ചു വരവാണ് മാധവന്‍ നടത്തിയത്. ഇരുതി സുട്രു, വിക്രം വേദ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു.

ഗൗതം മേനോന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ വിണ്ണെ താണ്ടി വരുവായയുടെ രണ്ടാം ഭാഗത്തില്‍ ചിമ്പുവിനു പകരം മാധവന്‍ നായകനായെത്തുമെന്നുള്ള വാര്‍ത്തകളും പ്രചരിച്ചിരിന്നു.

Advertisement