നടന്‍ ജഗതിയുടേയും മല്ലികയുടേയും ദാമ്പത്യം തകരാനുണ്ടായ കാരണം ഇതാണ്‌

106

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ ആദ്യം വിവാഹം കഴിച്ചത് മല്ലികയെ ആയുരന്നു. ആ മല്ലിക യാണ് പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മ മല്ലിക സുകുമാരന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയിച്ചാടിരുന്നു ജഗതി മല്ലിക വിവാഹം. പക്ഷേ ഇരുവരും വേര്‍പിരിഞ്ഞു. മല്ലികയെ പിന്നീട് നടന്‍ സുകുമാരന്‍ വിവാഹം കഴിച്ചു. ആ കഥ ഇങ്ങനെ

Advertisements

കലാലയ വേദികളില്ലായിരുന്നു ജഗതി മല്ലിക പ്രണയം മൊട്ടിട്ടത്. പിന്നീട് അത് കല്യാണത്തിൽ വരെ എത്തി ചേരുകയായിരുന്നു. പക്വതയില്ലാത്ത കാലത്തെ പ്രണയം അധികം വൈകാതെ പിരിയുകയും ചെയ്തു. സിനിമയിൽ വരുന്നതിനു മുമ്പ് തന്നെ ഇവരുടെ വിവാഹം കഴിഞ്ഞിരുന്നു. ആ സംഭവം ഇങ്ങനെയാണ്.

ജാതിവ്യവസ്ഥ രൂക്ഷമായിരുന്ന ഒരു സാഹചര്യത്തിൽ 21 വയസ്സുകാരനായ ശ്രീകുമാറിന് സമൂഹത്തിലെ ഉയർന്ന ജാതിയിൽ പെട്ട മല്ലികയെ കല്യാണം കഴിയ്ക്കാൻ ഒളിച്ചോട്ടം അല്ലാതെ മറ്റു വഴികൾ ഇല്ലായിരുന്നു. പക്വത കുറവും അറിവില്ലായ്മയും കൂട്ടിനൊരു പെണ്ണും മാത്രമാണ് മദ്രാസിലേക്ക് യാത്ര തിരിക്കുമ്പോൾ കൈ മുതലായി ഉണ്ടായിരുന്നത്.

മദ്രാസിലെ ഒരു വാടകമുറിയിൽ പരിചയക്കാരുടെ സഹായത്തോടെ ആരംഭിച്ച ദാമ്പത്യം പത്തുവർഷം നാടും വീടും വരെ മറന്ന് അവിടെ തന്നെ ജീവിച്ചു. ഇതിനിടയിൽ ആരുടെയൊക്കെയോ സഹായത്തോടെ സിനിമയിലേക്കും ചുവടു വച്ചു.

തട്ടിയും മുട്ടിയും ജീവിച്ച പത്തുവർഷത്തെ ദാമ്പത്യം മദ്രാസിൽ തന്നെ അവസാനിപ്പിച്ച് രണ്ടുപേരും പരസ്പരം യാത്ര പറഞ്ഞു.ജഗതി ശ്രീകുമാറും മല്ലികയും ഉറച്ച തീരുമാനത്തോടെ ആണ് വഴി പിരിഞ്ഞത്. ജഗതി ശ്രീകുമാറിന്റെ അഭിപ്രായത്തിൽ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി മല്ലികയ്ക്ക് കണ്ടെത്തികൊടുത്ത ഒരു ജീവിതം ആണ് സുകുമാരനും ഒന്നിച്ചുള്ള മല്ലികയുടെ ജീവിതം.

Advertisement