ഭാവനയുടെ വിവാഹത്തിന് തന്നെ ക്ഷണിക്കാതിരുന്നതിനെ പറ്റി ഇന്നസെന്റിന്റെ വെളിപ്പെടുത്തല്‍

9

കൊച്ചി: കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ വെച്ച് നടന്ന നടി ഭാവനയുടെ വിവാഹത്തിനോ വിവാഹസല്‍ക്കാരത്തിനോ തനിക്ക് ക്ഷണമുണ്ടായിരുന്നില്ലെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്. വിവാഹത്തിനു ക്ഷണിക്കാത്തതില്‍ തനിക്ക് പരാതിയോ പരിഭവമോ ഇല്ലെന്നും ക്ഷണിക്കാതിരിക്കാന്‍ പ്രത്യേക കാരണമെന്തെങ്കിലും ഉണ്ടോയെന്ന കാര്യം അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisements

സിനിമ സംഘടനയായ അമ്മയുടെ ഭാരവാഹികള്‍ക്കൊന്നും വിവാഹത്തിന് ക്ഷണമില്ലെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തു വന്നിരുന്നു. അമ്മയുടെ ഭാരവാഹികളില്‍ നിന്ന് മമ്മൂട്ടിക്കും മോഹന്‍ലാലിനും മാത്രമായിരുന്നു ക്ഷണമുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മമ്മൂട്ടി വിവാഹചടങ്ങില്‍ പങ്കെടുത്തപ്പോള്‍ മുംബൈയില്‍ ഷൂട്ടിംഗിലായതിനാല്‍ മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.

ഇന്നസെന്റിനെ കൂടാതെ മുകേഷ്, ഗണേഷ് കുമാര്‍, ഇടവേള ബാബു തുടങ്ങിയവരെയും വിവാഹക്ഷണ പട്ടികയില്‍നിന്ന് ഒഴിവാക്കിയുന്നെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Advertisement