ഈ മുഖം കാണുമ്പോള്‍ നിങ്ങള്‍ ബാലുവിനെ ഓര്‍ത്താല്‍ അതിശയപ്പെടാനില്ല, വൈറലായി ബാലഭാസ്‌കറിന്റെ അപരന്‍, ആരാണിതെന്ന് തിരഞ്ഞ് സോഷ്യല്‍ മീഡിയ

16

വിരലുകളിൽ മാന്ത്രികതയും ഒളിപ്പിച്ച് നമ്മെ വിട്ട് പിരിഞ്ഞുപോയ ബാലഭാസ്കർ സംഗീതത്തിലൂടെ നമ്മുടെ ഉള്ളിൽ ജീവിക്കുമ്പോൾ ബാലഭാസ്കറിന്റെ മുഖസാദൃശ്യമുള്ള ഒരു യുവാവാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം.

Advertisements

ഒറ്റനോട്ടത്തില്‍ ബാലുവാണോ എന്ന് സംശയിച്ച് പോകും ഈ യുവാവിനെ കണ്ടാല്‍. തന്നെയുമല്ല ബാലുവിനെപ്പോലെ തന്നെ അസാധ്യമായി ഈ യുവാവ് വയലിനും വായിക്കും.

ഇത്തരത്തിൽ യുവാവ് വയലിൻ വായിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ടിക്ടോക്കിലാണ് യുവാവിന്റെ വീഡിയോ പ്രചരിക്കുന്നത്.

അതേസമയം ഈ യുവാവിനെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ബാലുവിന്റെ മുഖഛായയും കഴിവും ഉള്ളതിനാല്‍ ഇതിനോടകം തന്നെ ഈ വീഡിയോ വൈറല്‍ ആയിക്കഴിഞ്ഞിരുന്നു.

പലരും ഈ യുവാവ് ആരാണെന്ന് അറിയാനുള്ള ആകാംഷയിലാണ്.

Advertisement