തെലുങ്കില്‍ മരണമാസ്സായി ദുല്‍ഖര്‍ സല്‍മാന്‍, മഹാനടി 100 കോടിയിലേക്ക്

11

മലയാളത്തിന്റെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും പ്രധാനവേഷത്തിലെത്തിയ മഹാനടി തീയേറ്ററുകളില്‍ ഗംഭീരവിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മഹാനടി റിലീസായി രണ്ടാഴ്ച പിന്നിടുമ്പോാള്‍ ഇന്ത്യയില്‍നിന്നും വിദേശത്ത് നിന്നുമായി ചിത്രം 60 കോടി രൂപയോളം കളക്ട് ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ നില തുടര്‍ന്നാല്‍ 30 ദിവസമാകുമ്പോഴേക്കും പടം 100 കോടി ക്ലബ്ബിലേക്ക് എത്തുമെന്നാണാ സൂചന.

Advertisements

ആദ്യ ഒമ്പത് ദിവസം കൊണ്ട് 41.80 കോടി രൂപ കളക്ട് ചെയ്ത ചിത്രത്തിന് മികച്ച ഓപ്പണിങ് വീക്കാണ് തിയേറ്ററുകളില്‍ ലഭിച്ചത്. റിലീസ് ചെയ്ത സമയത്ത് സ്‌ക്രീനുകള്‍ കുറവായിരുന്നു. രണ്ടാമത്തെ ആഴ്ചയില്‍ കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിച്ചത് ചിത്രത്തിന് കൂടുതല്‍ നേട്ടമായി.

സാധാരണയായി ചിത്രങ്ങള്‍ക്ക് വീക്കെന്‍ഡുകളിലാണ് കളക്ഷന്‍ കൂടുതലായി കിട്ടുന്നതെങ്കില്‍ മഹാനടിയുടെ കാര്യത്തില്‍ വീക്ക്ഡെയ്സിലും ആളുകള്‍ തിയേറ്ററില്‍ എത്തുന്നുണ്ട്. 25 കോടി രൂപയാണ് ചിത്രത്തിന്റെ മുടക്കുമുതലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ചിത്രത്തിലെ പ്രധാന വേഷം അവതിരിപ്പിച്ച കുഞ്ഞിക്ക തെലുങ്കര്‍ക്കും പ്രിയങ്കരനായി മാറുകയാണ്. നിരവധി സംവിധായകര്‍ ഇതിനോടകം തന്നെ ദുല്‍ഖറിനെ നായകനാക്കി തെലുങ്ക് സിനിമ ഒരുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

Advertisement