ഔട്ട്സ്റ്റാന്‍ഡിംഗ് ട്രെയിലര്‍, രാജുവിന്റെ ഷോട്ടുകള്‍ വിസ്മയിപ്പിച്ചു; പൃഥ്വിയേയും ലാലേട്ടനേയും പ്രശംസ കൊണ്ട് മൂടി വൈശാഖ്

13

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് ഒരുക്കുന്ന ചിത്രമായ ലൂസിഫറിന്റെ ട്രെയിലറിനെ പ്രശംസിച്ച് സംവിധായകന്‍ വൈശാഖ്.

Advertisements

രാജുവിന്റെ ഷോട്ടുകളെല്ലാം വിസ്മയിപ്പിച്ചു, ലാലേട്ടന്‍ ട്രെയിലറില്‍ ഗംഭീരമായിട്ടുണ്ട്, ഔട്ട്സ്റ്റാന്‍ഡ്ങ് ട്രെയിലര്‍, ലൂസിഫര്‍ ടീമിന് എല്ലാവിധ ആശംസകളും നേരുന്നു. എന്ന് ലൂസിഫറിന്റെ ട്രെയിലര്‍ ഷെയര്‍ ചെയ്ത് വൈശാഖ് ഫെയ്സ്ബുക്കില്‍ എഴുതി.

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.

സ്റ്റീഫന്‍ നെടുംമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നായികയായെത്തുന്നത് മഞ്ജു വാര്യര്‍ ആണ്. ബോളിവുഡ് താരം വിവേക് ഒബ്‌റോയാണ് പ്രതിനായക കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ ടൊവിനോയും ഇന്ദ്രജിതും പ്രധാന വേഷത്തിലെത്തുന്നു.

ഇവരെ കൂടാതെ സുരേഷ് ചന്ദ്ര മേനോന്‍, ശിവജി ഗുരുവായൂര്‍, ഫാസില്‍, ആദില്‍ ഇബ്രാഹിം, ഷോണ്‍ റോമി, നന്ദു, ജോണ്‍ വിജയ്, അനീഷ് ജി മേനോന്‍, കൈനകരി തങ്കരാജ്, ബാല, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം സുജിത് വാസുദേവ് . ലൂസിഫര്‍ തിയേറ്ററുകളിലെത്തുന്നത് മാര്‍ച്ച് 28ന് ആണ്.

Advertisement