ഡിപ്രഷനില്‍ ആയിരുന്ന തന്നെ വിവാഹം കഴിച്ചിട്ട് കിഷോര്‍ സത്യ ചെയ്തത് ഇങ്ങനെ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചാര്‍മ്മിള

33

നടി ചാര്‍മിള മലയാളികളുടെ ഇഷ്ടനായികയായി ഒരുകാലത്ത് തിളങ്ങിയ താരമാണ് . തെന്നിന്ത്യന്‍ താര സുന്ദരിയായി വിലസിയ ചാര്‍മിളയുടെ ജീവിതം ഇപ്പോള്‍ ദുരിതകയത്തിലാണ്. അതിനെല്ലാം പിന്നില്‍ തന്റെ പ്രണയമാണെന്ന് താരം പറയുന്നു.

Advertisements

ആദ്യ പ്രണയം പരാജയമായതോടെ വീണ്ടും അഭിനയ ലോകത്തേയ്ക്ക് തിരിച്ചെത്തി. ആ സമയത്ത് ഡിപ്രഷനില്‍ ആയിരുന്ന തനിക്ക് സ്‌നേഹസംരക്ഷണം നല്‍കിയത് നടനും അസിസ്റ്റന്റ് ഡയറക്ടറുമായ കിഷോര്‍ സത്യയാണ്. തിരിച്ചു വരവില്‍ അഭിനയിച്ച ‘അടിവാര’ത്തിന്റെ സെറ്റില്‍ വച്ചാണ് അസിസ്റ്റന്റ് ഡയറക്ടര്‍ കിഷോര്‍ സത്യയെ പരിചയപ്പെടുന്നത്.

ഡിപ്രഷനില്‍ കഴിയുന്ന എന്നോട് സ്‌നേഹത്തോടെ സംസാരിച്ചു, അടുപ്പത്തിലായി. സിനിമയില്‍ ഒരുപാട് അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കെ തന്നെ ഞങ്ങള്‍ വിവാഹിതരായി. വിവാഹത്തോടെ സിനിമ ഉപേക്ഷിക്കണമെന്ന് കിഷോര്‍ ആവശ്യപ്പെട്ടു. ഇതിനിടെ കിഷോര്‍ ഷാര്‍ജയിലേക്കു പോയി.

വിക്രം നായകനായ ‘സേതു’വില്‍ നായികയായി വിളിച്ചപ്പോള്‍ കിഷോറിന് ഇഷ്ടമാകില്ലെന്നു കരുതി ഞാന്‍ വേണ്ടെന്നുവച്ചു. നാലുവര്‍ഷം അയാള്‍ അവിടെയും ഞാന്‍ ഇവിടെയുമായി കഴിഞ്ഞു.

പിന്നീട് ഒരു ഷോയുടെ ഭാഗമായി ഞാന്‍ ദുബായിലെത്തി കിഷോറിനെ കണ്ടപ്പോഴാണ് ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെ ആ ബന്ധം പിരിഞ്ഞ ശേഷം സഹോദരിയുടെ സുഹൃത്തായ രാജേഷുമായി അടുപ്പത്തിലായി.

എന്നാല്‍ രണ്ടു മതത്തില്‍ പെട്ടവരായതിനാല്‍ രാജേഷിന്റെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ താല്‍പര്യം ഇല്ലായിരുന്നു. ആദ്യമൊക്കെ ഞങ്ങള്‍ എന്റെ ഫ്‌ലാറ്റിലായിരുന്നു താമസം.

പിന്നീട് മോന്‍ ജനിച്ചതോടെ അദ്ദേഹത്തിന്റെ മാതാപിതാക്കളും ഞങ്ങളോടൊപ്പം വന്നു. അങ്ങനെ എന്റെ പേരിലുണ്ടായിരുന്ന സിംഗിള്‍ ബെഡ്‌റൂം ഫ്‌ലാറ്റ് വിട്ടു ഞങ്ങളെല്ലാം കൂടി വാടകയ്ക്ക് മറ്റൊരു ഫ്‌ലാറ്റിലേക്ക് മാറി.

പക്ഷേ, ഞാനൊരു സിനിമാ നടിയാണെന്നത് ഇഷ്ടമില്ലാതിരുന്ന മാതാപിതാക്കള്‍ രാജേഷിനെ തന്നില്‍ നിന്നകറ്റുകയും കുഞ്ഞിനെയും കൊണ്ട് താമസം മാറുകയും ചെയ്തുവെന്നും താരം പറയുന്നു.

Advertisement