മോഹൻലാലിനൊപ്പം ഒരുദിവസം ചെലവഴിക്കാൻ സുവർണാവസരം

12

കൊച്ചി: അക്ഷരമുറ്റം കൂട്ടുകാർക്ക് മോഹൻലാലിനൊപ്പം ഒരുദിവസം ചെലവഴിക്കാൻ സുവർണാവസരം.

Advertisements

മോഹൻലാൽ ചിത്രമായ ‘ഒടിയ’നെക്കുറിച്ച് മികച്ച ആസ്വാദനക്കുറിപ്പെഴുതുന്ന 350 കൂട്ടുകാർക്കാണ് ഈ അവസരം. ഓരോ ജില്ലയിൽനിന്നും 25 മികച്ച ആസ്വാദനക്കുറിപ്പുകൾ തെരഞ്ഞെടുക്കും.

കുറിപ്പെഴുതുമ്പോൾ 200 വാക്കിൽ കവിയാതിരിക്കാൻ ശ്രദ്ധിക്കണം. മോഹൻലാലും ‘ഒടിയ’ന്റെ സംവിധായകനായ വി എ ശ്രീകുമാർ മേനോനും ചേർന്നാണ് കൂട്ടുകാരുടെ കുറിപ്പുകൾ വിലയിരുത്തുന്നത്.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അക്ഷരമുറ്റം ബ്രാൻഡ് അംബാസിഡറായ മോഹൻലാലിനും ‘ഒടിയ’ന്റെ അണിയറപ്രവർത്തകർക്കൊപ്പം ഒരുദിവസം കൊച്ചിയിൽ ചെലവഴിക്കാം.

ഒടിയനെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചും സിനിമയെക്കുറിച്ചും കൂടുതൽ അറിയാനുള്ള അവസരംകൂടിയായിരിക്കും ഈ കൂടിക്കാഴ്ച.

ആസ്വാദനക്കുറിപ്പുകൾ ദേശാഭിമാനിയുടെ അതാത് ഓഫീസുകളിലേക്കാണ് അയക്കേണ്ടത്. ജനുവരി 30 ആണ് കുറിപ്പുകൾ ലഭിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ ദേശാഭിമാനി പത്രത്തിലൂടെ അറിയാം.

Advertisement