ചാനല്‍ പരിപാടിയില്‍ ആഭാസവേഷത്തില്‍ താര ദമ്പതികള്‍; പൊങ്കാലയുമായി പ്രേക്ഷകര്‍

17

സ്വകാര്യ ചാനലിലെ താര ഷോയില്‍ ആഭാസവേഷം ധരിച്ചെത്തിയതിന് നടീനടന്മാരും ദമ്പതികളുമായ വരദയും ജിഷിനും വിമര്‍ശനം. മുന്‍പ് ആഭാസകരമായ പരിപാടികള്‍ നടത്തിയതിന്റെ പേരില്‍ ഈ ചാനല്‍ പരിപാടി വിമര്‍ശം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ താരങ്ങള്‍ ഷോയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ചിത്രം ഏറെ വിവദങ്ങള്‍ക്കു വഴിവച്ചു.

ഷോയ്ക്കു വേണ്ടി വരദ ആണ്‍വേഷത്തിലും ജിഷിന്‍ പെണ്‍വേഷത്തിലുമാണ് എത്തിരിക്കുന്നത്. ഇരുവരുടെയും വേഷം കെട്ടലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തിട്ടുണ്ട്.

Advertisements

നേരത്തെ താരങ്ങളെ കൂട്ടി കെട്ടി അവരുടെ ദേഹത്ത് ബലൂണ്‍ വെച്ചു കെട്ടി അത് പൊട്ടിക്കാന്‍ പറയുക, പഴം കഴിപ്പിക്കുക തുടങ്ങി ആഭാസകരമായ പല പരിപാടികളും ഈ ഷോയില്‍ നടന്നിട്ടുണ്ട്. ഇത് കിടപ്പറ അല്ലെന്നു താരങ്ങള്‍ ഓര്‍ക്കണമെന്ന് പലവട്ടം ഇതിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

സീരിയലുകളിലൂടെ പ്രേക്ഷകമനസ്സില്‍ ഇടംപിടിച്ച താരദമ്പതികളാണ് ജിഷിനും വരദയും. സീരിയലുകളില്‍ മാത്രമല്ല സിനിമയിലും അഭിനയിച്ചിട്ടുണ്ട് വരദ. പൃഥ്വിരാജ് ചിത്രമായ വാസ്തവത്തിലൂടെയാണ് ഈ താരം സിനിമയില്‍ തുടക്കം കുറിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു.

ശരണ്‍ ജി മേനോന്റെ പ്രിയപ്പെട്ട പ്രണയിനിയായും ഭാര്യയായും തകര്‍ത്ത് അഭിനയിക്കുന്നതിനിടയിലാണ് വരദ അഭിനയത്തിന് ഇടവേളയെടുത്തത്. കുഞ്ഞതിഥിയുടെ വരവിന് ശേഷം മറ്റൊരു പരമ്പരയിലും താരം അഭിനയിച്ചിട്ടില്ല. എന്നാല്‍, വിവിധ ചാനലുകളിലായി നടക്കുന്ന പരിപാടികളിലൂടെ വരദയും ജിഷിനും തങ്ങളുടെ സാന്നിധ്യം കൃത്യമായി അറിയിക്കാറുണ്ട്. ഫ്ളവേഴ്സ് ചാനലിലെ ടമാര്‍ പഠാര്‍, സൂര്യ ടിവിയിലെ സൂപ്പര്‍ ജോഡി തുടങ്ങിയ പരിപാടികളില്‍ ഈ ദമ്പതികളും മാറ്റുരയ്ക്കുന്നുണ്ട്.

സൂപ്പര്‍ ജോഡി വിജയകരമായി മുന്നേറുന്നതിനിടയിലാണ് വ്യത്യസ്തമായ പെര്‍ഫോമന്‍സുമായി ഇരുവരും എത്തിയത്. വരദ ആണ്‍വേഷത്തിലും ജിഷിന്‍ പെണ്‍വേഷത്തിലുമെത്തിയാണ് പ്രേക്ഷകരെ അമ്പരപ്പിച്ചത്. എന്നാല്‍ വരദയുടെയും ജിഷിന്റെയും മേക്കോവറിനെ പരിഹസിച്ചും ചിലര്‍ രംഗത്തെത്തിയിരുന്നു. വിമര്‍ശിച്ചവര്‍ക്ക് കൃത്യമായ മറുപടി നല്‍കി താരവും രംഗത്തെത്തിയിരുന്നു. ഇത്രയ്ക്ക് തറയാവണോ എന്ന് ചോദിച്ചയാളോട് ഇതിലെവിടെയാണ് ചേട്ടാ തറ എന്ന് താരം തിരിച്ചു ചോദിച്ചു.

Advertisement