ഓട്ടര്‍ഷയ്ക്ക് തീവണ്ടി എന്ന് പേരിടാന്‍ പറ്റില്ലാലോ; അനുശ്രീയുടെ ചോദ്യം, വീഡിയോ വൈറല്‍

23

അനുശ്രീയെ കേന്ദ്രകഥാപാത്രമാക്കി സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ഓട്ടര്‍ഷയുടെ ട്രെയിലര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തു വിട്ടത്. ഒരു കൂട്ടം ഓട്ടോറിഷ ഡ്രൈവര്‍മാരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ഓട്ടോറിഷ ഡ്രൈവറുടെ റോളിലാണ് അനുശ്രീയും എത്തുന്നത്.

Advertisements

അനിത എന്നാണ് അനുശ്രീയുടെ കഥാപാത്രത്തിന്‍റെ പേര്. അനുശ്രീയ്‌ക്കൊപ്പം നിരവധി പുതുമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ നായികയും നായകനും അനുശ്രീയാണെന്ന് സംവിധായകന്‍ സുജിത് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ലാല്‍ജോസിന്റെ എല്‍ജെ ഫിലിംസ് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

വിഖ്യാത ഛായാഗ്രാഹകനായ സുജിത്ത് വാസുദേവ് ജെയിംസ് ആന്‍ഡ് ആലിസ് എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടര്‍ഷ. മറിമായം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട ജയരാജ് മിത്രയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

Advertisement