അപര്‍ണ പ്രശാന്തിയെ ബലാല്‍സംഗം ചെയ്ത് കൊല്ലുമെന്ന് അല്ലു അര്‍ജുന്റെ കേരളത്തിലെ ആരാധകര്‍

17

അല്ലു അര്‍ജുന്റെ സിനിമയെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയ സാമൂഹിക പ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്യുമെന്നും കുടുംബത്തെയാകെ ചുട്ടു കൊല്ലുമെന്നും ഭീഷണി. എഴുത്തുകാരി പി. ഗീതയുടെ മകള്‍ അപര്‍ണ പ്രശാന്തിയാണ് ഭീഷണി നേരിടുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയായി പരാതി നല്‍കിയ നീതിക്കായുളള കാത്തിരുപ്പിലാണ് അപര്‍ണയും കുടുംബവും.

Advertisements

അല്ലു അര്‍ജുന്റെ അടുത്തിടെ റിലീസ് ചെയ്ത സിനിമയെക്കുറിച്ച് അപര്‍ണ ഫേസ്ബുക്കില്‍ കുറിച്ചതോടെയാണ് ഇവരുടെ കഷ്ടകാലം ആരംഭിച്ചത്. പെണ്‍കുട്ടിയാണന്ന പരിഗണന പോലുമില്ലാതെയായിരുന്നു തെറി അഭിഷേകം.

അമ്മയേയും മകളേയും ബലാല്‍സംഘം ചെയ്യുമെന്നും കൊന്നു കളയുമെന്നുമാണ് ഫേസ്ബുക്കു വഴി തുടരുന്ന ഭീഷണി. സാധാരണ ഫേക്ക് പ്രൊഫൈലില്‍ നിന്നുമാണ് ഇത്തരം ഭീഷണികള്‍ വരുന്നതെങ്കില്‍ ഇത്തവണ ഒട്ടു മിക്കതും യഥാര്‍ഥ പ്രൊഫൈലില്‍ നിന്നുമുളള ഭീഷണികളാണ്.

സഹോദരനൊപ്പം സിനിമ തീയേറ്ററില്‍ പോയതിനേയും അശ്ലീലച്ചുവയോടെയാണ് ചിത്രീകരിച്ചത്. മലപ്പുറത്ത് പൊലീസില്‍ പരാതി നല്‍കി. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമെല്ലാം പരാതി അയച്ചിട്ടും ഭീഷണി സന്ദേശങ്ങള്‍ തുടരുകയാണ്.

അപര്‍ണയുടെ വീട്ടില്‍ നിന്ന് മൂന്നു നാലും കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ പോലും ഭീഷണി സന്ദേശങ്ങള്‍ അയച്ചവരുടെ കുട്ടത്തിലുണ്ട് എന്നതാണ് യാഥാര്‍ഥ്യം.

Advertisement