പിറന്നാള്‍ ദിവസം തന്റെ ഡ്രൈവര്‍ക്കും സഹായിക്കും അമ്പത് ലക്ഷം രൂപ വീതം വീട് വെക്കാന്‍ സൗജന്യമായി നല്‍കി ആലിയ ഭട്ട്: താരത്തിന്റം ന്നമയ്ക്ക് കൈയ്യടിച്ച് ആരാധകര്‍

23

തന്റെ ഡ്രൈവര്‍ക്കും സഹായിക്കും അമ്പത് ലക്ഷം രൂപ വീതം സഹായമായി നല്‍കിയ ബോളിവുഡ് താര സുന്ദരി ആലിയ ഭട്ടിന്റെ ഉദാരമനസ്‌കതയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ഇത്രയും നന്മയുള്ള മനസിന് ഉടമായണോ ആലിയ എന്നാണ് ബോളിവുഡിനകത്തും പുറത്തുമുള്ള സിനിമാക്കാരും ചോദിക്കുന്നത്.

Advertisements

അമ്പത് ലക്ഷം രൂപ വീതം തന്റെ ഡ്രൈവര്‍ക്കും സഹായിക്കും സഹായമായി നല്‍കിയാണ് ആലിയ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. തന്റെ 26ാം പിറന്നാളിനാണ് ആലിയ ഇരുവര്‍ക്കും സമ്മാനമായി ഇത് നല്‍കിയത്.

സിനിമാ കരിയറിന്റെ തുടക്കം മുതല്‍ ആലിയയ്ക്കൊപ്പമുള്ള ആളുകളാണ് ഡ്രൈവറായ സുനിലും സഹായി അന്‍മോളും. പുതിയ വീടുകള്‍ വാങ്ങുന്നതിനായാണ് ആലിയ ഈ തുക അവര്‍ക്ക് നല്‍കിയത്.

അച്ഛനും നിര്‍മാതാവുമായ മഹേഷ് ഭട്ടിന്റെ കരുതലിലൂടെയാണ് സിനിമാരംഗത്ത് കാല്‍വച്ചതെങ്കിലും പിന്നീടുള്ള നടിയുടെ വളര്‍ച്ച ഒറ്റയ്ക്കു തന്നെയായിരുന്നു.

ബോളിവുഡില്‍ യുവനായികമാരില്‍ മുന്‍നിരയില്‍ തന്നെയാണ് ആലിയ ഭട്ട്. കാമുകന്‍ രണ്‍ബീര്‍ കപൂറിനും കുടുംബത്തിനുമൊപ്പമായിരുന്നു ആലിയയുടെ പിറന്നാള്‍ ആഘോഷം.

Advertisement