വിജയിയും അജിത്തും ഒന്നിക്കുന്നു: വരുന്നു ഇടിവെട്ട് ചിത്രം

35

ഇളയ ദളപതി വിജയിയും തല അജിത്തും ചേര്‍ന്നുള്ള ഒരു ചിത്രം, ഏതൊരു തമിഴ് സിനിമാ പ്രേമിയും ആഗ്രഹിക്കുന്ന ഒന്നാണത്.

Advertisements

വിജയിയും അജിത്തും രാജാവിന്‍ പാര്‍വയില്ലെ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും അന്ന് അവര്‍ ഇളയദളപതിയും തലയും ആയിരുന്നില്ല.

1995ലാണ് രാജാവിന്‍ പാര്‍വയില്ലെ പുറത്തിറങ്ങിയത്. ഇരുവരുടേയും തുടക്ക കാലമായിരുന്നു അത്.

തമിഴകത്തെ രണ്ട് താരരാജാക്കന്‍മാര്‍ ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നാണ് ഇപ്പോള്‍ കോളിവുഡില്‍ നിന്നും വരുന്ന വാര്‍ത്തകള്‍.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കിയതും സംവിധായകനായ വെങ്കിട്ട് പ്രഭുതന്നെയാണ്.

രണ്ടുപേര്‍ക്കും തുല്യപ്രധാന്യം നല്‍കിയുള്ള ഒരു മാസ് ചിത്രമായിരിക്കും ചിത്രം ഒരുക്കുകയെന്നും വെങ്കിട്ട് പ്രഭു പറഞ്ഞു.

Advertisement