മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച കോളേജ് വിദ്യാര്‍ത്ഥിനി വഴിയരികില്‍ കിടന്നുറങ്ങിയ മനുഷ്യനെ കാര്‍ കയറ്റി കൊന്നു

8

ഹൈദരാബാദ്: മദ്യപിച്ച് ലക്കുകെട്ട് വാഹനം ഓടിച്ച വിദ്യാര്‍ത്ഥിനി വഴിയരികില്‍ കിടന്നുറങ്ങിയ ഒരാളെ കാര്‍ കയറ്റി കൊന്നു. ഹൈദരാബാദിലെ കുഷയ്ഗുഡയിലാണ് സംഭവം. പ്രദേശത്തെ പ്രമുഖ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് കാര്‍ ഓടിച്ചിരുന്നത്. മറ്റ് മൂന്ന് പേരും ഈ സമയത്ത് കാറിലുണ്ടായിരുന്നു.

തന്റെ കടയ്ക്ക് പുറത്ത് കിടന്നുറങ്ങിയ ചെരുപ്പുകുത്തിയാണ് കൊല്ലപ്പെട്ടത്. നിയന്ത്രണം വിട്ടെത്തിയ വാഹനം ഇദ്ദേഹത്തെ ചതച്ചരച്ചാണ് നിന്നത്. 19കാരിയായ വിദ്യാര്‍ത്ഥിനി സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി പാര്‍ട്ടി കഴിഞ്ഞ് മടങ്ങവെയാണ് നിയന്ത്രണം വിട്ട് അപകടം നടന്നതെന്ന് പോലീസ് പറഞ്ഞു.

Advertisements

മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു പെണ്‍കുട്ടി. നിയന്ത്രണം വിട്ട കാര്‍ റോഡിന്റെ മീഡിയന്‍ തകര്‍ത്ത് മറുവശത്തുള്ള നടപ്പാതയിലേക്കാണ് ഇടിച്ചുകയറിയത്. 30കാരനായ അശോകാണ് അപകടത്തില്‍ മരിച്ചത്.

ആളുകള്‍ സ്ഥലത്ത് തടിച്ച് കൂടിയതോടെ പോലീസ് പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ശ്രമിച്ചു. കാര്‍ ഓടിച്ച വിദ്യാര്‍ത്ഥിനി പോലീസ് ഓഫീസറുടെ മകളാണ.്

Advertisement