ടീച്ചര്‍ ക്ലാസ്സില്‍ പഠിപ്പിക്കുമ്പോള്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ പിറകിലെ ബഞ്ചിലിരുന്നു ലൈംഗികാവയവം പുറത്തിട്ടു സ്വയംഭോഗം: കണ്ട പെണ്‍കുട്ടി ചെയ്തത് ഇങ്ങനെ

81

പിഴച്ചു പോയ ഗുരുക്കന്മാരുടെ പിഴയ്ക്കാന്‍ വിധിക്കപ്പെട്ട ശിഷ്യന്മാര്‍

ഇന്ന് വൈകുന്നേരം കാസര്‍കോട് ബിഗ് ബസാര്‍ ബില്‍ഡിങ്ങില്‍ ഗ്രൗണ്ട് ഫ്‌ലോറില്‍ യൂണിഫോം ധരിച്ച നാലഞ്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നില്‍ക്കുകയായിരുന്നു. പെട്ടന്നാണ് ഒരു കുട്ടിയുടെ പുറത്ത് പട പട അടിക്കുന്നത് കണ്ടു കൊണ്ട് ഞാന്‍ തൊട്ടടുത്ത് എത്തിയത്. കുറച്ചു നേരം സംഭവം വീക്ഷിച്ചപ്പോള്‍ മനസ്സിലായത് അവന്റെ ടീച്ചറാണ് അവനെ തല്ലിയത്. ഉടനെ അവനെ പിടിച്ചു നിര്‍ത്തി ടീച്ചര്‍ ഫോണെടുത്ത് അവന്റെ ഉമ്മയെ വിളിച്ചു സംസാരിക്കുന്നുണ്ട്. കേട്ടതില്‍ നിന്നും മനസ്സിലായത് ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന ആ ചെറുക്കന്‍ സമയത്തിന് വീട്ടില്‍ പോവുകയോ പഠിക്കുകയോ ചെയ്യുന്നില്ല. ഉമ്മ ടീച്ചറിനെ വിളിച്ചു സ്ഥിരമായി പരാതി പറയുന്നുണ്ട്.

Advertisements

ഇനി കാര്യത്തിലേക്ക് കടക്കാം.

ഒരു ഹൈസ്‌കൂള്‍ ടീച്ചര്‍ (നേരിട്ട് അറിയാവുന്ന ടീച്ചര്‍ ആണ്) ഒരു കുട്ടിയെ ഇങ്ങനെ പബ്ലിക്ക് പ്ലെയിസില്‍ നിന്ന് ഒരുപാട് പേര്‍ നോക്കി നില്‍ക്കുമ്പോള്‍ അടിച്ചത് ശരിയാണോ..? ഇത്തരത്തിലുള്ള ശിക്ഷയും ശാസനയും ആ കുട്ടിയെ നന്നാവാന്‍ പ്രേരിപ്പിക്കുമോ..? ശാരീരികമായ ശിക്ഷ സ്‌കൂളില്‍ പോലും പാടില്ലെന്നിരിക്കെ ഇത്തരമൊരു ശിക്ഷ കുറ്റകരമല്ലേ..?

ഇനി മറ്റൊരു ചിന്ത :

പൊതുസ്ഥലത്ത് നിന്നുള്ള ഇത്തരം ശിക്ഷയില്‍ മനം നൊന്ത് ആ പയ്യന്‍ അബദ്ധം എന്തെങ്കിലും കാണിച്ചാല്‍…? ആ പയ്യന്റെ മുന്നില്‍ നിന്ന് തന്നെ ഫോണ്‍ വിളിച്ചു ഉമ്മയോട് സംസാരിച്ചത് ശരിയാണോ…?

ടീച്ചര്‍ വളരെ അപക്വമായല്ലേ പെരുമാറിയിരുന്നത്…? വീട്ടുകാരെ ഭയന്ന് ആ കുട്ടി എന്തെങ്കിലും കടുംകൈ ചെയ്താല്‍..? ഏകദേശം 19 വര്‍ഷം മുമ്പ് ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അധ്യാപകന്‍ ശിക്ഷിച്ചൊരു കുട്ടി ബസ് സ്റ്റാന്റില്‍ നില്‍ക്കുമ്പോള്‍ ആ അധ്യാപകനെ കല്ലെറിഞ്ഞു പരിക്കേല്‍പിച്ചിരുന്നു. മറ്റൊരു കുട്ടി വടികൊണ്ട് അടിക്കുമ്പോള്‍ വടി പിടിച്ചു പൊട്ടിച്ചു കളഞ്ഞു മേലാല്‍ അടിക്കരുതെന്ന് ക്ലാസ്സ് മൊത്തം കേള്‍ക്കെ പറഞ്ഞതും ഓര്‍മ്മയിലുണ്ട്.

ഞാന്‍ ഇന്ന് കണ്ട ടീച്ചര്‍ പഠിപ്പിക്കുന്നത് എന്റെ സുഹൃത്ത് പഠിച്ച സ്‌കൂളിലായിരുന്നു. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ടീച്ചര്‍ ക്ലാസ്സില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ പിറകിലെ ബഞ്ചിലിരുന്നു ലൈംഗികാവയവം പുറത്തിട്ടു സ്വയംഭോഗം നടത്തുകയും ഇത് കണ്ട ഒരു പെണ്‍കുട്ടി ടീച്ചറിന്റെ അടുത്ത് നേരിട്ട് പറയുകയും ടീച്ചര്‍ വന്നു നോക്കിയപ്പോള്‍ ലൈംഗികാവയവം പുറത്തിട്ടു നില്‍ക്കുന്ന മൂവരേയും കണ്ടു. അന്ന് തന്നെ മൂവരേയും സ്‌കൂളില്‍ നിന്ന് ടിസി കൊടുത്തു വിട്ടു.

കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് കാണാതായ പത്താം ക്ലാസുകാരന്‍ മൂന്നാം ദിവസം റെയില്‍വേ ട്രാക്കിന് സമീപം പൂര്‍ണ്ണ നഗ്‌നനായി മരിച്ചു കിടക്കുന്നത് കണ്ടെത്തി. കൂടെയുണ്ടായിരുന്ന കൂട്ടുകാരോട് അന്വേഷിക്കുമ്പോള്‍ കഞ്ചാവടിച്ചു നടക്കുമ്പോള്‍ ട്രെയിന്‍ തട്ടിയതാണെന്നു പോലീസുകാര്‍ക്ക് മൊഴി കൊടുത്തു. പക്ഷെ യാതൊരുവിധ പോറല്‍ പോലും ഏല്‍ക്കാതെയാണ് ബോഡി കിട്ടിയതെന്നാണ് പോലീസും പരിസരവാസികളും പറയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഒരു കോളേജ് അധ്യാപകനും കുട്ടികളും ബാറില്‍ നിന്ന് ഇറങ്ങി വരുന്നതും കാണുകയുണ്ടായി.

വീടിനടുത്തുള്ള അണ്‍ എയ്ഡഡ് പബ്ലിക്ക് സ്‌കൂളിലേക്ക് മിക്ക കുട്ടികളും ബൈക്കും കാറും എടുത്താണ് വരുന്നത്. ലൈസന്‍സ് പോലും ഇല്ലാത്ത കുട്ടികള്‍ക്ക് ബൈക്കും കാറും വാങ്ങി കൊടുക്കുന്നത് ആരാണ്..? ഇത് കണ്ടിട്ടും നിയമ നടപടിയെടുക്കാത്ത പോലീസും വാഹനഗതാഗത വകുപ്പും നോക്കുകുത്തികളാണോ..?

ജില്ലയിലെ മറ്റൊരു കോളേജില്‍ റെക്കോഡ് ഒളിച്ചോട്ടമാണ്. വിദ്യാര്‍ത്ഥിയുടെ കൂടെ ഒളിച്ചോടിപ്പോയ കല്യാണം കഴിഞ്ഞ അധ്യാപികയും ഉണ്ടെന്നറിയുമ്പോള്‍ നമ്മുടെ ലോകം എങ്ങോട്ടാണ് പോകുന്നത്.

ഇന്നത്തെ വിദ്യാഭ്യാസ രീതിയും കുട്ടികളും അധ്യാപകരും പല തട്ടിലാണെന്നാണ് എനിക്ക് തോന്നുന്നത്. സ്വന്തം അധ്യാപകയെ ലൈംഗീക ദൃഷ്ടിയോടെ കാണുന്ന കുട്ടികളുടെ മുന്നില്‍ എന്ത് വേഷം ധരിച്ചാണ് വരിക, എങ്ങനെയാണ് ഇത്തരം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ക്ളാസ് മുറിയില്‍ നില്‍ക്കാന്‍ സാധിക്കുക.

പരിഹാരം :

ബോധവല്‍ക്കരണം തന്നെ വേണം.

കാലാകാലങ്ങളായി നടന്നു വരുന്ന വെറുമൊരു പ്രഹസന ബോധവല്‍ക്കരണ പരിപാടിയല്ല വേണ്ടത്. ഓരോ സ്‌കൂളിലും അല്ലെങ്കില്‍ ഓരോ ഉപജില്ലയ്ക്ക് കീഴിലും ഇത്തരം ഒരു ടീമിനെ തന്നെ നിയമിച്ചു സ്‌കൂളുകള്‍ തോറും സ്ഥിരമായ ബോധവല്‍ക്കരണ പരിപാടിക്കൊപ്പം കുഴപ്പം തോന്നുന്ന കുട്ടികളെ കണ്ടെത്തി കൗണ്‍സിലിങ്ങ് പരിപാടിയും ഒപ്പം രക്ഷിതാക്കള്‍ക്ക് കൂടി കൃത്യമായ ബോധവല്‍ക്കരണവും കൗണ്‍സിലിങ്ങും നിര്‍ബന്ധമായും നല്കിയാലേ കുറച്ചെങ്കിലും മാറ്റമുണ്ടാകൂ.

കടപ്പാട് സോഷ്യല്‍ മീഡിയ

Advertisement