സാം വധം; ഭാര്യയ്ക്ക് പശ്ചാത്താപമില്ലെന്ന് കോടതി, 22 വർഷം തടവ് ശിക്ഷ

21

മെ​ൽ​ബ​ണ്‍: മ​ല​യാ​ളി ഓ​സ്ട്രേ​ലി​യ​യി​ൽ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ഭാ​ര്യ​യ്ക്കും കാ​മു​ക​നും ത​ട​വ്. പു​ന​ലൂ​ർ ക​രു​വാ​ളൂ​ർ ആ​ല​ക്കു​ന്നി​ൽ സാം ​ഏ​ബ്ര​ഹാം കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ഭാ​ര്യ സോ​ഫി​യ, ഇ​വ​രു​ടെ കാ​മു​ക​ൻ അ​രു​ണ്‍ ക​മ​ലാ​സ​ന​ൻ എ​ന്നി​വ​രെ​യാ​ണ് വി​ക്ടോ​റി​യ​ൻ സു​പ്രീം കോ​ട​തി ജ​യി​ൽ ശി​ക്ഷ​യ്ക്കു വി​ധി​ച്ച​ത്. സോ​ഫി​യ 22 വ​ർ​ഷ​ത്തെ​യും അരുണ്‍ 27 വ​ർ​ഷ​ത്തെ​യും ത​ട​വ് അ​നു​ഭ​വി​ക്ക​ണം. കേ​സി​ൽ ഇ​രു​വ​രും കു​റ്റ​ക്കാ​രാ​ണെ​ന്നു ഫെ​ബ്രു​വ​രി​യി​ൽ കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

2015 ഒ​ക്ടോ​ബ​റി​ലാ​ണ് മെ​ൽ​ബ​ണി​ലെ യു​എ​ഇ എ​ക്സ്ചേ​ഞ്ച് ജീ​വ​ന​ക്കാ​ര​നാ​യ സാം ​ഏ​ബ്ര​ഹാ​മി​നെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​റ​ക്ക​ത്തി​ലു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ച​ശേ​ഷം ഭാ​ര്യ സോ​ഫി​യ മെ​ൽ​ബ​ണി​ലേ​ക്കു മ​ട​ങ്ങു​ക​യും ചെ​യ്തു.

Advertisements

ഇ​തി​നി​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് ഡി​റ്റ​ക്ടീ​വ് വി​ഭാ​ഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്. സ​യ​ന​ഡ് ന​ൽ​കി​യാ​ണ് അ​രു​ണ്‍ സാ​മി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. സോ​ഫി​യ​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ വി​ശ​ദാം​ശ​ങ്ങ​ൾ കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യി.

കോ​ട്ട​യ​ത്ത് കോ​ളേ​ജി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്താ​ണ് സോ​ഫി​യ സാ​മു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്. പി​ന്നീ​ട് അ​വി​ടെ ത​ന്നെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന അ​രു​ണു​മാ​യും സോ​ഫി​യ അ​ടു​ത്തു. വി​വാ​ഹ​ശേ​ഷം ആ​ദ്യ​നാ​ളു​ക​ളി​ൽ സാം ​ദു​ബാ​യി​ലാ​യി​രു​ന്നു ജോ​ലി ചെ​യ്തി​രു​ന്ന​ത്.

സോ​ഫി​യ ഓ​സ്ട്രേ​ലി​യ​യി​ലെ​ത്തി കു​റെ​നാ​ളു​ക​ൾ​ക്കു​ശേ​ഷ​മാ​ണ് സാം ​അ​വി​ടെ എ​ത്തി​യ​ത്. അ​രു​ണും ഭാ​ര്യ​യും കു​ഞ്ഞും ഓ​സ്ട്രേ​ലി​യ​യി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് ബ​ന്ധം പു​നഃ​രാ​രം​ഭി​ക്കു​ന്ന​തും കൊ​ല​പാ​ത​കം സം​ഭ​വി​ക്കു​ന്ന​തും.

Advertisement