ഷീജയെ കെട്ടിയിട്ടത് ബലാല്‍സംഗ ശ്രമം എന്ന് വരുത്താന്‍: സദാനന്റെ മൊബൈല്‍ സ്‌ക്രീന്‍ സേവറിലെ ചിത്രവും ഷീജയുടേത്, പാലക്കാട് വൃദ്ധ ദമ്പതികളുടെ കൊലയ്ക്ക് പിന്നില്‍ ഇവരുടെ മരുമകള്‍ ഷീജയുടെ വഴിവിട്ട അവിഹിത ബന്ധം

26

പാലക്കാട് : വിമുക്തഭടനെയും ഭാര്യയെയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരുമകളുടെ പങ്ക് വ്യക്തമായി. കൊല്ലപ്പെട്ട സ്വാമിനാഥന്‍ തന്നെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു. രണ്ടാഴ്ച മുമ്പായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് കോട്ടായി പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ 31നു രാത്രി സ്വാമിനാഥനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമം നടന്നതായിട്ടാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

വീടിനു പുറത്തുള്ള ഫ്യൂസില്‍ കുത്തിയ കമ്പി കിടപ്പുമുറിയിലേക്കിട്ടായിരുന്നു കൊലപാതകശ്രമം. പ്രേമകുമാരി ആശുപത്രിയിലായതിനാല്‍ അന്ന് സ്വാമിനാഥന്‍ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. എന്നാല്‍ അന്ന് പദ്ധതി നടന്നില്ല. പൂളയ്ക്കാപറമ്ബില്‍ സ്വാമിനാഥന്‍ (75), ഭാര്യ പ്രേമകുമാരി (66) എന്നിവരെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിലും മരുമകളെ െകെകള്‍ കൂട്ടിക്കെട്ടിയ നിലയിലുമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ ആറരയോടെ പാലുമായെത്തിയ സ്ത്രീയാണ് അടുക്കളമുറിയില്‍ കെട്ടിയിടപ്പെട്ട നിലയില്‍ ഷീജയെ കണ്ടെത്തിയത്. അടുക്കളവാതില്‍ തുറന്നുകിടക്കുകയായിരുന്നു.

Advertisements

അതേ സമയം മരുമകള്‍ ഷീജയെ ചോദ്യം ചെയ്താല്‍ തോലന്നൂരില്‍ വിമുക്തഭടനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത സദാനന്ദന്റെ പക്കല്‍ ഷീജയുടെ ആഭരണങ്ങള്‍ ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നു. സദാനന്ദനും ഷീജയും ചേര്‍ന്ന് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. സംഭവത്തിന്റെ ആസൂത്രണത്തില്‍ മരുമകള്‍ ഷീജയ്ക്കു നേരേ ബലാത്സംഗശ്രമം നടന്നെന്നു വരുത്താന്‍ പദ്ധതിയിട്ടതായി പൊലീസിന് സൂചന ലഭിച്ചു.മരുമകളുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പൂളയ്ക്കാപറമ്ബില്‍ സ്വാമിനാഥന്‍ (75), ഭാര്യ പ്രേമകുമാരി (66) എന്നിവരാണു മരിച്ചത്. ഒപ്പം താമസിച്ചിരുന്ന പുത്രഭാര്യ ഷീജ(35)യെ െകെയും വായയും കെട്ടിയ നിലയിലാണു കണ്ടെത്തിയത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷീജയുടെ സുഹൃത്ത് വടക്കന്‍പരവൂര്‍ മന്നം ചോപ്പെട്ടി വീട്ടില്‍ സദാനന്ദനാണ് (53) പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഷീജയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ദമ്പതികളെ കൊലപ്പെടുത്തിയതെന്നു തോന്നിപ്പിക്കാനായിരുന്നു നീക്കമെന്ന് പിടിയിലായ സദാനന്ദന്‍ പൊലീസിനു മൊഴി നല്‍കി. വിമുക്തഭടനെയും ഭാര്യയെയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിലും മരുമകളെ വീടിന്റെ അടുക്കളയില്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്.

ഭര്‍തൃവീട്ടുകാരെ ഇല്ലാതാക്കാനുള്ള തീരുമാനം ഷീജയുടേതാണെന്നാണ് ഇയാള്‍ പൊലീസിനോടു പറഞ്ഞത്. വീട്ടിലെ കാര്യസ്ഥനാക്കാമെന്നു വാഗ്ദാനം ചെയ്തതായും ഇയാള്‍ വെളിപ്പെടുത്തിയെന്ന് അറിയുന്നു. ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ഷീജയെ വിശദമായി ചോദ്യംചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ട പ്രേമകുമാരിയുടെ സഹോദരപുത്രി കൂടിയാണു ഷീജ. ഇവര്‍ തമ്മില്‍ മാനസിക അകല്‍ച്ചയുണ്ടായിരുന്നതായി പറയപ്പെടുന്നു. അതിനാല്‍ സ്വന്തം നാടായ തേനൂരിലാണു ഷീജ കൂടുതലും താമസിച്ചിരുന്നത്. ഇതിനു സമീപത്താണ് സദാനന്ദന്‍ വാടകയ്ക്ക് കഴിഞ്ഞിരുന്നത്. ആറു മാസമായാണ് ഇവര്‍ തമ്മില്‍ ബന്ധമുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഷീജയുടെ നിരവധി ചിത്രങ്ങള്‍ സദാനന്ദന്റെ മൊബൈലില്‍ ഉണ്ടായിരുന്നു. സദാനന്ദന്‍ മൊെബെലില്‍ സ്‌ക്രീന്‍ സേവറായി ഷീജയുടെ ചിത്രംവച്ചത് ഒരിക്കല്‍ ഷീജയുടെ മകന്റെ സുഹൃത്ത് കണ്ടതോടെ ഈ ബന്ധം വീട്ടില്‍ ചര്‍ച്ചയായിരുന്നു. ഇതിനെ എതിര്‍ത്തതാകാം കൊലപാതക കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഓഗസ്ത് 31ന് വീട്ടിലെ വൈദ്യുതി മീറ്ററില്‍ നിന്നും ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി കോട്ടായി പൊലീസില്‍ സ്വാമിനാഥന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൊലപാതക ശ്രമത്തിന് ശേഷം ഷീജ ഇവര്‍ക്കൊപ്പം താമസിക്കുകയായിരുന്നു. ഷീജയുടെ മങ്കരയിലെ വീടിനു സമീപമാണ് സദാനന്ദന്‍ താമസിച്ചിരുന്നത്. നേരത്തെ തന്നെ ഷീജക്ക് സദാനന്ദനുമായി ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്‌ഫോടകവസ്തു സൂക്ഷിച്ച കേസില്‍ സദാനന്ദനെതിരെ എറണാകുളത്ത് മറ്റൊരു കേസുണ്ട്. സമീപത്തെ ക്വാറിയിലേക്ക് പാലം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പാടശേഖര സമിതി സെക്രട്ടറിയായ സ്വാമിനാഥന്‍ പാലം നിര്‍മ്മിക്കുന്നതിനെ എതിര്‍ത്തിരുന്നു.


ഇതിന് കൊലപാതകവുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കും.വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ കൊലപാതക കാരണം വ്യക്തമാകൂവെന്നാണ് പൊലീസ് പറയുന്നത്. രാവിലെ ഏഴുമണിയോടെ പാലുമായെത്തിയ അയല്‍ക്കാരി രാജലക്ഷ്മിയാണ് കെട്ടിയിട്ട നിലയില്‍ ഷീജ(35)യെ കണ്ടത്. പിന്നീട് വീട്ടിലെ ഹാളില്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും വയറ്റില്‍ വെട്ടേറ്റും മരിച്ച നിലയില്‍ സ്വാമിനാഥനെ കണ്ടെത്തി. പ്രേമകുമാരിയെ തലയണ കൊണ്ട് കഴുത്ത് ഞെരിച്ചും കൊല്ലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് മുളക് പൊടി വിതറിയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തിട്ടില്ല. ഡോഗ് സ്‌ക്വാഡിലെ റോക്കി സ്ഥലത്തെത്തി മൂന്ന് കലോമീറ്ററോളം ഓടി പാടത്തിനരികില്‍ നിന്നു. വീടിന്റെ വാതില്‍ അകത്ത് നിന്ന് തുറന്നുകൊടുത്ത നിലയിലായിരുന്നു. വസ്ത്രങ്ങളെല്ലാം വാരിവലിച്ചിട്ടുണ്ട്. ഷീജയുടെ മൊബൈലില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പിന്തുടര്‍ന്നാണ് സദാനന്ദനിലേക്ക് പൊലീസിനെ എത്തിച്ചത്.

Advertisement