ഓര്‍​​​ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ​​​യി​​​ലെ പീ​​​ഡ​​​നം: വൈദികരെ ഒളിപ്പിക്കുന്നവരും കുടുങ്ങും

37

കൊ​ല്ലം: കുമ്പ​സാര ര​ഹ​സ്യ​ങ്ങള്‍ പു​റ​ത്ത​റി​യി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ട്ട​മ്മ​യെ പീ‌ഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഫാ. സോണി വര്‍ഗീസ് എന്ന എബ്രഹാം വര്‍ഗീസ് കേരളത്തില്‍ തന്നെ ഒളിവില്‍ കഴിയുകയാണെന്ന് ക്രൈം ബ്രാഞ്ച്. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നവരും കേസില്‍ പ്രതിയാകുമെന്ന് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ജോസി ചെറിയാന്‍ പറഞ്ഞു. അതേസമയം, ഇന്ന് കീഴടങ്ങാന്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.

നാലാം പ്രതി ജെയ്‌സ്. കെ. ജോര്‍ജ് ഡല്‍ഹിലായതിനാല്‍ ക്രൈംബ്രാഞ്ച് സംഘം അവിടേക്ക് പുറപ്പെടാന്‍ ആലോചനയുണ്ട്. എന്നാല്‍, ജെയ്സ് കെ.ജോര്‍ജ് ഇന്ന് കേരളത്തിലെത്തി കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന സൂചനയുമുണ്ട്. കീഴടങ്ങാന്‍ സാദ്ധ്യതയുള്ള കോടതികളുടെ പരിസരങ്ങള്‍ ക്രൈെം ബ്രാ‌ഞ്ച് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്.

Advertisements

മൂന്നാം പ്രതി ജോണ്‍സണ്‍.വി. മാത്യുവിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഇദ്ദേഹത്തിനെതിരെ പീഡനം ചുമത്തിയിട്ടില്ലാത്തതിനാല്‍ ജാമ്യം കിട്ടിയേക്കുമെന്നാണ് സൂചന. ഇന്നലെ അറസ്‌റ്റിലായ രണ്ടാംപ്രതി ഫാ.ജോബ് മാത്യുവിന്റെ പക്കല്‍ നിന്ന് രണ്ടു മൊബൈല്‍ ഫോണുകള്‍ പൊലീസ് കണ്ടെടുത്തു. ഇതില്‍ നിന്ന് ഡേറ്റ തിരിച്ചെടുക്കുന്നതിന് സൈബല്‍ സെല്ലിന്റെ സഹായവും അന്വേഷണസംഘം തേടിയിട്ടുണ്ട്.

ഇ​ന്ന​ലെ രാ​വി​ലെ 10​ ഓടെ കൊ​ല്ലം പോ​ള​യ​ത്തോ​ട്ടി​ലെ​ത്തിയ ര​ണ്ടാം പ്ര​തി കൊ​ല്ലം പ​ട്ടാ​ഴി പ​ന്ത​പ്ലാ​വ് മു​ഞ്ഞ​ക്കര കൊ​ച്ചു​വീ​ട്ടില്‍ ഫാ.​ജോ​ബ് മാ​ത്യുവിനെ (40) സി.ഐ അ​ല​ക്‌​സാ​ണ്ടര്‍ ത​ങ്ക​ച്ച​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തി​രു​വ​ല്ല ഫ​സ്റ്റ് ക്ലാ​സ് ജു​ഡി​ഷ്യല്‍ മ​ജി​സ്ട്രേ​ട്ട് എ.ആര്‍.കാര്‍​ത്തി​ക പ്രതിയെ 14 ദി​വ​സ​ത്തേ​യ്ക്ക് റി​മാന്‍​ഡ് ചെയ്തിരുന്നു.

Advertisement