ബസില്‍ യുവതിയെ കയറി പിടിച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

53

നാദാപുരം: ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കയറി പിടിച്ച കേസില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. വടകര തൊട്ടില്‍ പാലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ തൊട്ടില്‍പാലം മൊയിലോത്തറ സ്വദേശി എളവനപൊയില്‍ നിജീഷ്(31)നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 19ന് തൊട്ടില്‍ പാലത്ത് നിന്ന് വടകരയിലേക്കുള്ള യാത്രാ മധ്യേ രാവിലെ എട്ടേ നാല്‍പ്പത്തിയഞ്ചിന് നാദാപുരം ബസ് സ്റ്റാൻഡിലാണ് കേസിനാസ്പദമായ സംഭവം. ജോലി സ്ഥലത്തേക്ക് പോകാനായി ബസിൽ യാത്ര ചെയ്യുകയായിരുന്നു യുവതി.

Advertisements

യുവതിയുടെ പരാതിയില്‍ നാദാപുരം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജില്ലാ കോടതിയില്‍ പ്രതി ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ നാദാപുരം പോലീസില്‍ ഹാജരാവുകയായിരുന്നു. പ്രതിയെ പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തു.

Advertisement