ബൈക്കില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ മരിച്ചു, അപകടത്തില്‍ പെട്ടത് കമിതാക്കളായ ഇരുവരും ഒന്നിച്ച് കോളേജിലേക്ക് വരുമ്പോള്‍

22

ഹെദരാബാദ് : ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഹൈദരാബാദിനടുത്ത് അബ്ദുള്ളാപുര്‍മേട്ടില്‍ ശനിയാഴ്ചയായിരുന്നു നടുക്കുന്ന സംഭവം. ലോകേഷ് ഗൗഡ, പില്ലി വൈഷ്ണവി എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇരുപതുകാരാണ് ഇരുവരും.

നിര്‍ത്താതെ പോയതിനാല്‍ ഇവരെ ഇടിച്ചിട്ട വാഹനമേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ദേശ്മുഖ് എന്ന സ്ഥലത്തെ വിജ്ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയന്‍സിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. ലേകേഷ് ബിഫാം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും വൈഷ്ണവി മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ് പഠിതാവുമാണ്.

Advertisements

കോളജിലേക്കുള്ള യാത്രാമധ്യേ രാവിലെ 11 മണിയോടെ കൗഡിപ്പള്ളിയിലായിരുന്നു അപകടം. ഡ്യൂക്ക് ബൈക്കില്‍ ഒരു ലോറിയെ ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ എതിരില്‍ വന്ന വാഹനമിടിച്ചാണ് ഇരുവരും മരിച്ചത്. ലോകേഷിന് ഹെല്‍മറ്റുണ്ടായിരുന്നില്ല.

വിദ്യാര്‍ത്ഥികളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ അബ്ദുള്ളാപുര്‍മേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഉടന്‍ ഹയാത് നഗറിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. ഇവരെ ഇടിച്ച വാഹനം കണ്ടെത്താനായി സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ് പൊലീസ്.

ലോകേഷ് കോളേജില്‍ തന്നെ പഠിക്കുന്ന കുട്ടിയാണ് വൈഷ്ണവി. ഇരുവരും പ്രണയത്തിലായിരുന്നു എന്നും പറയപ്പെടുന്നു. കോളേജിലേക്ക് വരുമ്പോള്‍ വീടിനടുത്ത് ബസ് സ്‌റ്റോപ്പില്‍ നിന്നും മാറി മറ്റൊരു സ്ഥലത്ത് നിന്ന് ലോകേഷിനൊപ്പം കോളേജിലേക്ക് വരികയായിരുന്നു പെണ്‍കുട്ടി. പക്ഷേ ആ യാത്ര ദുരന്തത്തിലാണ് കലാശിച്ചത്.

Advertisement