വിദ്യാര്‍ഥിനിയെ ഓട്ടോറിക്ഷയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു; യുവാവ് പിടിയില്‍

15

ചെറുപുഴ: വിദ്യാര്‍ഥിനിയെ ഓട്ടോറിക്ഷയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കഴിഞ്ഞ 16ന് തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ ഓട്ടോറിക്ഷയില്‍ വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച കാഞ്ഞങ്ങാട് അമ്ബലത്തറ സ്വദേശി കീച്ചേരില്‍ സിബി (44)യെയാണ് ചെറുപുഴ എസ്.ഐ എം. ബിജോയ് അറസ്റ്റ് ചെയ്തത്.

സംഭവത്തിനു ശേഷം നാടുവിട്ട പ്രതി സ്വദേശത്ത് എത്തിയതറിഞ്ഞ പൊലിസ് കാഞ്ഞങ്ങാട്ടെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പീഡന വിവരം പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. ഒരാഴ്ചയോളം വിവിധ സ്ഥലങ്ങളിലെ ഓട്ടോറിക്ഷകള്‍ പരിശോധിച്ച ശേഷമാണ് പ്രതിയെ കണ്ടെത്താനായത്.

Advertisements

പൊലിസിന് ലഭിച്ച സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് പെണ്‍കുട്ടിയെ കയറ്റിയ സ്വകാര്യ ഓട്ടോറിക്ഷ കണ്ടെത്തുകയായിരുന്നു. ഇതിന്റെ ആര്‍.സി ഉടമയെ ചോദ്യം ചെയ്യുകയയും ഓട്ടോറിക്ഷ കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെയാണ് പ്രതിയെ തിരിച്ചറിയാനായത്.

Advertisement