മൂന്നാം വിവാഹത്തിലെ മക്കളേയും കൂട്ടി 34 കാരന്‍ 16 കാരിയുമായി മുങ്ങി; സംഭവം കൊല്ലം അഞ്ചലില്‍

4

അഞ്ചല്‍: മൂന്ന് വിവാഹം കഴിച്ചയാള്‍ നാലാം വിവാഹത്തിനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോടൊപ്പം നാടുവിട്ടപ്പോള്‍ മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കണ്ണൂരില്‍ നിന്നും അറസ്റ്റിലായി.

Advertisements

കൊല്ലം അഞ്ചല്‍ തടിക്കാട് കടമാന്‍കുഴി പുത്തന്‍വീട്ടില്‍ നിസാമി(34)നെയാണു കണ്ണൂരില്‍നിന്ന് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്. തലച്ചിറ, ചടയമംഗലം, നെടുമങ്ങാട് എന്നിവിടങ്ങളില്‍ നിന്നു വിവാഹം കഴിച്ചയാള്‍ അതിന് ശേഷം പുതിയതായി പ്രണയത്തില്‍ കുരുക്കിയ പതിനാറുകാരിയുമായി ഒന്നിച്ചു ജീവിക്കാന്‍ വേണ്ടി ഒളിച്ചോടുന്നതിനിടയിലായിരുന്നു പോലീസ് പിടികൂടിയത്.

നെടുമങ്ങാട്ടെ ഭാര്യയിലുള്ള രണ്ടു കുട്ടികളോടൊപ്പമാണു പതിനാറുകാരിയുമായി സ്ഥലംവിട്ടത്. കുട്ടികളെയും ഭര്‍ത്താവിനെയും കാണ്‍മാനില്ലെന്നു കാട്ടി ഇതിനിടയില്‍ നെടുമങ്ങാട് സ്വദേശിനി പോലീസിനു പരാതി നല്‍കി.

ഇതിന്റെ അന്വേഷണം തുടരുന്നതിനിടെയാണു പെണ്‍കുട്ടിയെ കാണ്മാനില്ലെന്ന പരാതിയുമായി ബന്ധുക്കളും അഞ്ചല്‍ പോലീസ് സ്റ്റേഷനിലെത്തിയത്. ഇരുവര്‍ക്കും വേണ്ടിയുള്ള അന്വേഷണം റൂറല്‍ എസ്.പി: ബി. അശോകന്റെ നിര്‍ദ്ദേശപ്രകാരം സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തി.

ഇതിനായി ആദ്യം മൊെബെല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഈ നമ്ബര്‍ കണ്ണൂരിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി നിസാമിനോടൊപ്പം ഇവിടെ തന്നെയുണ്ടെന്നും പോലീസ് കണ്ടെത്തി പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തു.

അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. അഭിലാഷ്, എസ്.ഐ: പി.എസ്. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണൂരില്‍ വാടകവീട്ടില്‍ താമസിച്ചുവന്ന നിസാമിനെയും പെണ്‍കുട്ടിയെയും രണ്ടു കുട്ടികളെയും കസ്റ്റഡിയിലെടുത്തു.

പോലീസ് അറിയിച്ചതനുസരിച്ച്‌ മുന്‍ ഭാര്യമാര്‍ അഞ്ചല്‍ പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി. പെണ്‍കുട്ടിയെ പോലീസ് രക്ഷാകര്‍ത്താക്കളോടൊപ്പം വിട്ടയച്ചു. പോസ്കോ നിയമപ്രകാരം നിസാമിനെതിരേ പോലീസ് കേസെടുത്തു. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisement