കാമുകിമാരെ ഇടനിലക്കാരാക്കി കാമുകന്റെ ഫോണ്‍ വില്‍പ്പന; ഒടുവില്‍ മോഷണക്കുറ്റത്തിന് രണ്ട് കോളജ് വിദ്യാര്‍ത്ഥിനികള്‍ പിടിയില്‍

17

മുംബൈ: കാമുകിമാരെ ഇടനിലക്കാരാക്കി കാമുകന്റെ ഫോണ്‍ വില്‍പ്പന. രണ്ട് കോളജ് വിദ്യാര്‍ത്ഥിനികള്‍ ഒരേ സമയം പ്രണയിച്ച്‌ രണ്ട് പേരെയും ഉപയോഗിച്ച്‌ ഫോണ്‍ മോഷണം നടത്തി വില്‍പ്പന തകൃതിയാക്കിയിരിക്കുകയാണ് കാമുകന്‍. ഹൃഷി സിംഗ് എന്ന യുവാവിനെ ആണ് രണ്ട് കോളജ് വിദ്യാര്‍ത്ഥിനികള്‍ ഒരേ സമയം പ്രണയിച്ചത്. കാമുകന് സ്മാര്‍ട്‌ഫോണുകള്‍ എത്തിച്ചുനല്‍കാന്‍ വേണ്ടിയാണ് പെണ്‍കുട്ടികള്‍ മോഷണം പതിവാക്കിയത്. പോലീസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആര്‍കിടെക്ചര്‍ വിദ്യാര്‍ത്ഥിനിയായ ട്വിങ്കിള്‍ സോണി എന്ന 20 കാരിയും ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ടിനാല്‍ പാര്‍മര്‍ എന്ന 19 കാരിയുമാണ് അറസ്റ്റിലായത്.

മൂന്ന് ലക്ഷം രൂപയോളം മൂല്യം വരുന്ന 38 ഓളം സ്മാര്‍ട്ട്ഫോണുകള്‍ ഇവര്‍ മോഷ്ടിച്ചുകടത്തിയെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു. ലോക്കല്‍ ട്രെയിനിലെ വനിതാ കമ്ബാര്‍ട്ട്മെന്റില്‍ നിന്നും മൊബൈല്‍ മോഷണം വ്യാപകമായതിനെ തുടര്‍ന്ന് പോലീസ് രഹസ്യാന്വേഷണത്തിലായിരുന്നു ഇവര്‍ പിടിയിലായത്. പെണ്‍കുട്ടികള്‍ കാമുകന് മോഷ്ടിച്ച്‌ നല്‍കുന്ന ഫോണ്‍ മറ്റൊരാളില്‍ എത്തിച്ചായിരുന്നു ഇവര്‍ പണം കണ്ടെത്തിയിരുന്നത്. കോളേജിലേക്കുള്ള യാത്രയ്ക്കിടയിലാണ് രണ്ടുപേരും ഫോണുകള്‍ അടിച്ചു മാറ്റിയിരുന്നത്.

Advertisements

ബോറിവിലി – സാന്താക്രൂസ് സ്റ്റേഷനുകള്‍ക്കിടയില്‍ പതിവായി മൊബൈല്‍ ഫോണ്‍ മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പോലീസ് രഹസ്യമായി കേസ് അന്വേഷിക്കാന്‍ ഒരു ടീമിനെ നിയോഗിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണം തന്നെ രണ്ടു കോളജ് വിദ്യാര്‍ത്ഥിനികളിലേക്കും അവരുടെ കൂട്ടുകാരനിലേക്കും നീളുകയായിരുന്നു. പെണ്‍കുട്ടികളെ കൂടാതെ ഹൃഷി സിംഗ് എന്ന യുവാവും ഇവരില്‍ നിന്നും ഫോണ്‍ വാങ്ങിയിരുന്ന രാഹുല്‍ രാജ്പുരോഹിത് എന്ന യുവാവും അറസ്റ്റിലായിട്ടുണ്ട്. പിടികൂടുമ്ബോള്‍ സോണിയുടെ ബാഗില്‍ ഏഴിലധികം ഫോണുകളും 30 മെമ്മറി കാര്‍ഡുകളുമുണ്ടായിരുന്നു. ഒരു യാത്രക്കാരിയുടെ ബാഗില്‍ നിന്നും മൊബൈല്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയലായത്. ചോദ്യം ചെയ്തതോടെ മോഷണത്തിന് പിന്നിലെ എല്ലാവരും പിടിയിലാവുകയായിരുന്നു.

Advertisement